"This website is currently under construction. The information provided here is incomplete.
പഞ്ചായത്ത് ഒറ്റനോട്ടത്തില്‍

ദക്ഷിണേന്ത്യന്‍ ചരിത്രത്തിലെ സുവര്‍ണ്ണകാലമായിരുന്ന സംഘകാലഘട്ടത്തിനും അപ്പുറം പഴമയും ചരിത്രവുമുള്ള പ്രദേശമാണ് കൊടുമണ്‍. ആകാശത്തില്‍ നിന്നും പുഷ്പങ്ങളും മണല്‍ത്തരിയില്‍ നിന്നും തൈലവും ഉണ്ടായാലും ദക്ഷിണേന്ത്യയില്‍ നിന്നും നാടകം ഉണ്ടാകില്ല എന്ന ഉത്തരേന്ത്യക്കാരുടെ വെല്ലുവിളിക്കുത്തരമായി സംസ്കൃതത്തില്‍ ലക്ഷണമൊത്ത ആശ്ചര്യചൂഡാമണി നാടകം രചിക്കുകയും ചെന്നീര്‍ക്കര സ്വരൂപം സ്ഥാപിച്ച് ഭരണം നടത്തുകയും ചെയ്ത ശക്തിഭദ്രന്റെ ജന്മം കൊണ്ട് ധന്യമാണ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത്.