പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്

ഗീതാദേവി സി.ജി

പ്രസിഡൻ്റ്

പ്രകാശ് റ്റി ജോണ്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലിസ്സി ലാല്‍ജി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഐക്കര ഉണ്ണിക്കൃഷ്ണന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അംബിക വിനയന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മനോജ് വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പത്തനംതിട്ടജില്ലയില്‍ അടൂര്‍താലൂക്കില്‍ പറക്കോട് ബ്ളോക്കിലാണ് കൊടുമണ്‍ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കൊടുമണ്‍, അങ്ങാടിക്കല്‍ എന്നീ രണ്ടു വില്ലേജുകള്‍ കൂടിച്ചേര്‍ന്നതാണ് ഈ പഞ്ചായത്ത്. കൊടുമണ്‍ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 36.36 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ പടിഞ്ഞാറുഭാഗത്ത് പന്തളം തെക്കേക്കര പഞ്ചായത്തും അടൂര്‍ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് അടൂര്‍ മുനിസിപ്പാലിറ്റിയും ഏഴംകുളം പഞ്ചായത്തും, കിഴക്കുഭാഗത്ത് കൂടല്‍ പഞ്ചായത്തും, വടക്കുഭാഗത്ത് പന്തളം തെക്കേക്കര, കൂടല്‍ പഞ്ചായത്തുമാണ്. ആശ്ചര്യ ചൂഡാമണി എന്ന സംസ്കൃതനാടകം രചിക്കുകയും കൊടുമണ്‍ ആസ്ഥാനമാക്കി ചെന്നീര്‍ക്കര സ്വരൂപം സ്ഥാപിച്ച് ഭരണം നടത്തുകയും ചെയ്ത ശ്രീശക്തിഭദ്രന്റെ ജന്മംകൊണ്ട് ധന്യമാണ് ഈ മണ്ണ്. കൊടുമണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം സ്വര്‍ണ്ണഭൂമി എന്നാണ്. 1951-ല്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുഭരണസമിതി നിലവില്‍ വരുന്നതിന് മുമ്പ് സര്‍ക്കാരിനാല്‍ നിയമിക്കപ്പെടുന്ന വില്ലേജുയൂണിയനായിരുന്നു ഭരണം നടത്തിയിരുന്നത്. 1951-ലെ പഞ്ചായത്ത് രൂപീകരണത്തിന് ശേഷം തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം